09:32pm 07 November 2026
NEWS
ഭാഷാപഠനകേന്ദ്രം അദ്ധ്യാപകദിനാഘോഷം നടത്തി
05/09/2026  07:21 PM IST
nila
ഭാഷാപഠനകേന്ദ്രം അദ്ധ്യാപകദിനാഘോഷം നടത്തി

 

ചെങ്ങന്നൂർ: ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ബോധിനിയിൽ അദ്ധ്യാപകദിനാഘോഷം സംഘടിപ്പിച്ചു. ചലച്ചിത്ര ഗാനരചയിതാവ് ദേവദാസ് ചിങ്ങോലി ഉദ്‌ഘാടനം ചെയ്തു. കുട്ടികളിലെ കഴിവുകളെ ഉണർത്തി അറിവും ജീവിതമൂല്യങ്ങളും പകർന്ന് ഭാവി ജീവിതത്തിന് പാകപ്പെടുത്താൻ അദ്ധ്യാപകർ വഹിക്കുന്ന പങ്ക് മഹത്തരമാണെന്ന്‌ അദ്ദേഹം പറഞ്ഞു. സാംസ്കാരികമായി സമൂഹത്തെ വളർത്തിയെടുക്കുന്ന ശില്പികളാണ് ഗുരുനാഥരെന്ന് അദ്ദേഹം പറഞ്ഞു. ചെറുപ്രായത്തിൽതന്നെ കുട്ടികളിൽ മൂല്യബോധം വളർത്താൻ അധ്യാപകരോടൊപ്പം രക്ഷിതാക്കളും പരിശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഭാഷാപഠനകേന്ദ്രം പ്രസിഡൻ്റ് ഡോ.ടി.എ.സുധാകരക്കുറുപ്പ് അധ്യക്ഷനായി. ഭാഷാപണ്ഡിതനും മാതൃകാദ്ധ്യാപകനുമായ ടി.കെ.പ്രഭാകരൻ ഗുരുവന്ദനം ഏറ്റുവാങ്ങി. കവി കെ.രാജഗോപാൽ അദ്ധ്യാപകദിന സന്ദേശം നൽകി. കവി ശ്യാം ഏനാത്ത് അദ്ധ്യാപകദിന ഗാനം ആലപിച്ചു, ദേവദാസ് ചിങ്ങോലി രചിച്ച ചലച്ചിത്രഗാനങ്ങൾ ജോൺസ് കൊല്ലകടവ്, സാജൻ കല്ലിശ്ശേരി എന്നിവർ ആലപിച്ചു. ഭാഷാപഠനകേന്ദ്രം പദ്ധതി സംയോജകൻ ബോധിനി കെ.ആർ.പ്രഭാകരൻ നായർ, സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ, ഫാ.ഡോ.ഏബ്രഹാം കോശി, കവി ജി.നിശീകാന്ത്, മനു പാണ്ടനാട്, ബിന്ദു ആർ.തമ്പി, എൻ.ജി.മുരളീധരക്കുറുപ്പ്, മായാരാജ് കല്ലിശ്ശേരി, കെ.ഗംഗാധരൻ ശ്രീഗംഗ, അജിത ശശിധരൻ, പന്തളം പ്രഭ, പി.എസ്.ശ്രീകുമാരി, ശുഭാചന്ദ്രൻ, ടി.സി.സുരേഷ്‌, വിനോദ് മുളമ്പുഴ, അഡ്വ.അനൂപ് കുറ്റൂർ, വി.എൻ.ഹരിദാസ്, വിപിൻ ഭാസ്കർ, അജിത് ആയിക്കാട് എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img